മൂപ്പൈനാട് എച്ച്എംഎല്‍ ആശുപത്രിക്ക് മുന്‍വശത്ത് റോഡരികിലുള്ള പെട്ടിക്കട സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. മാങ്കുന്ന് സ്വദേശിയും ഹൃദ്രോഗിയുമായ എന്‍ സുകുമാരനെന്ന വായോധികന്റെ പെട്ടിക്കടയാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. സംഭവം നാട്ടുകാര്‍ക്ക് ഇടയില്‍ പ്രതിഷേധത്തിന് ഇടയ്ക്കിയിട്ടുണ്ട്
മൂന്ന് തവണ ഹൃദയാഘാതമുണ്ടായ 63 വയസുള്ള സുകുമാരന്‍ നടത്തിയിരുന്ന കടയാണ് തീയിട്ട് നശിപ്പിക്കപ്പെട്ടത്. മേപ്പാടിയില്‍ ഹോട്ടല്‍ തൊഴിലായായിരുന്ന സുകുമാരന് അസുഖത്തെ തുടര്‍ന്ന് കഠിനാധ്വാനമുള്ള ജോലികള്‍ ചെയ്യാനാകില്ല. രണ്ട് വര്‍ഷമായി ഈ പെട്ടിക്കടയില്‍ നിന്നുള്ള തുച്ഛമായ വരുമാനമാണ് ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം.അതാണിപ്പോള്‍ നഷ്ടമായിരിക്കുന്നത്.രാവിലെ റോഡില്‍ നടക്കാനിറങ്ങിയ ചിലര്‍ ഫോണില്‍ വിളിച്ചു പറഞ്ഞാണ് കട കത്തിയ വിവരം അറിയുന്നതെന്ന് സുകുമാരന്‍ പറഞ്ഞു.ഇതുസംബന്ധിച്ച് മേപ്പാടി പൊലീസില്‍ പരാതി നല്‍കി.