വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മീനങ്ങാടി അത്തിനിലം പീതാംബരന്റെയും ശാരദയുടെയും മകന്‍ കദളിക്കാട്ടില്‍ കെ.പി രാജീവ്(35) ആണ് മരിച്ചത്.പന്നിമുണ്ടയില്‍ കഴിഞ്ഞ 17 നാണ് രാജീവ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.