സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ മുന്‍ ഭരണസമിതി കോഴപ്പണം പങ്കുവച്ചതിന്റെ രേഖകളുമായി പൊതു പ്രവര്‍ത്തകനായ സൂപ്പി പള്ളിയാല്‍ രംഗത്ത്.ബാങ്കിലെ ഡയരക്ടര്‍മാര്‍ 70 ലക്ഷം രൂപ പങ്കിട്ടെടുത്തതിന്റെ മിനിറ്റ്‌സിന്റെ പകര്‍പ്പാണ് സൂപ്പി പള്ളിയാല്‍ പുറത്തു വിട്ടത്.സഹകരണ ബാങ്കിലെ നിയമനത്തിനു കോഴയായി ലഭിച്ച ഒരു കോടിയിലധികം രൂപ സംഭാവന എന്ന പേരില്‍ ഭരണസമിതിയുടെ മിനിറ്റ്‌സില്‍ രേഖപ്പെടുത്തുക. മറ്റു ചെലവുകള്‍ കഴിച്ച് 70 ലക്ഷം രൂപ ഭരണസമിതി അംഗങ്ങള്‍ പങ്കിട്ട് കൈപ്പറ്റിയതായി ഒപ്പിടുക. ഇതൊക്കെയാണ് സൂപ്പി പുറത്തുവിട്ട രേഖകളിലുള്ളത്.
ബത്തേരി അര്‍ബന്‍ ബാങ്കിലെ മുന്‍ ഭരണസമിതിയുടെ കാലത്ത് 14 നിയമനങ്ങള്‍ക്ക് ഒരു കോടി 14 ലക്ഷം രൂപ സംഭാവനയായി ലഭിച്ചതായാണ് മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സൂപ്പി പറയുന്നു. പ്രസിഡണ്ടുള്‍പ്പടെ മുന്‍ ഭരണസമിതിയിലെ 10 അംഗങ്ങളും ഇതില്‍ നിന്ന് 5 ലക്ഷം രൂപ വീതം കൈപ്പറ്റിയതായി ഒപ്പിട്ടിട്ടുണ്ടെന്നും സൂപ്പി പറഞ്ഞു.ബാങ്ക് മുന്‍ പ്രസിഡണ്ട് സണ്ണി ജോര്‍ജ്ജ് അടക്കം പണം കൈപ്പറ്റി ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണത്തിനുള്‍പ്പടെ ലക്ഷക്കണക്കിനു രൂപ കോഴപ്പണത്തില്‍ നിന്നു കൈമാറിയതിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ടെന്നുമാണ് സൂപ്പിയുടെ ആരോപണം