സഞ്ചരിക്കുന്ന മൃഗാശുപത്രി മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് മന്ത്രി ജെ. ചിഞ്ചുറാണി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിക്കുന്നതും സംസ്ഥാനത്തിന് തന്നെ മാതൃകയുമാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗാശുപത്രിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ആശുപത്രി വാഹനം ഒ.ആര്‍.കേളു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങളെയും ആറ് മൃഗാശുപത്രികളെയും കോര്‍ത്തിണക്കി തയ്യാറാക്കുന്ന പ്രവര്‍ത്തന കലണ്ടറിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനം. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി , എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, തുടങ്ങി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ക്ഷീരസംഘം പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ തവിഞ്ഞാല്‍, തിരുനെല്ലി, എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.മൃഗാശുപത്രി അടുത്തില്ലാത്ത വിദൂര ഗ്രാമങ്ങളിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സഞ്ചരിക്കുന്ന മൃഗാശുപത്രി. ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങളെയും ആറ് മൃഗാശുപത്രികളെയും കോര്‍ത്തിണക്കി തയ്യാറാക്കുന്ന പ്രവര്‍ത്തന കലണ്ടറിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനം. പ്രത്യേകം സജ്ജീകരിച്ച വാഹനം, ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്റര്‍, മരുന്നുകള്‍ എന്നിവയ്ക്കായി 2050000 രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ളത്.