വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, സ്‌കൂള്‍ പാചകം തൊഴിലാളികള്‍ നടത്തുന്ന ദേശിയപണിമുടക്കിന്റെ ഭാഗമായ ജില്ലയില്‍ വിവധ ഇടങ്ങളില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
ടെലിഫോണ്‍ എക്സേഞ്ചിനുമുന്നില്‍ ധര്‍ണ്ണ നടത്തി
അംഗനവാടി ടീച്ചര്‍മാരുടെ മിനിമം വേതനം 21000 രൂപയാക്കുക, പെന്‍ഷനും റിസ്‌ക് അലവന്‍സും പതിനായിരം രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, സ്‌കൂള്‍ പാചകം തൊഴിലാളികള്‍ ദേശിയപണിമുടക്കിന്റെ ഭാഗമായി സ്‌കീം വര്‍ക്കേഴ്സ് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബത്തേരി ടെലിഫോണ്‍ എക്സേഞ്ചിനുമുന്നില്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധ പരിപാടി ഐ എന്‍ ടി യു സി മോട്ടോര്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ഉമ്മര്‍കുണ്ടാട്ടില്‍ ഉല്‍ഘാടനം ചെയ്തു. ഫൗസിയ ടീച്ചര്‍ അധ്യക്ഷയായി. മാടക്കര അബ്ദുള്ള, സി എ ഗോപി, തൈത്തൊടി ഇബ്രാഹിം, മായ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി
അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, സ്‌കൂള്‍ പാചകം തൊഴിലാളികള്‍ ദേശിയപണിമുടക്കിന്റെ ഭാഗമായി സിഐടിയുവിന്റെ നേതൃത്വത്തില്‍ ബത്തേരി ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തി. ഉല്‍ഘാടനം സിപിഎം ഏരിയകമ്മറ്റി അംഗം കെ സി യോഹന്നാന്‍ ഉല്‍ഘാടനം ചെയ്തു. പ്രീതി അധ്യക്ഷയായി. കെ വി മോഹനന്‍, അനില്‍കുമാര്‍, ഫിലോമിന, ഷഹിത തുടങ്ങിയവര്‍ സംസാരിച്ചു.
ധര്‍ണ്ണ നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഗണ്‍വാടി, ആശാവര്‍ക്കര്‍, സ്‌ക്കൂള്‍ പാചക തൊഴിലാളി സംയുക്ത യുണിയനുകളുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് മാനന്തവാടിയിലും സമരം നടന്നത്. സമരം സി.പി.എം ഏരിയാ കമ്മിറ്റി അംഗം എന്‍.ജെ.ഷജിത്ത് ഉദ്ഘാടനം ചെയ്തു. ശൈലജോസ് അദ്ധ്യക്ഷത വഹിച്ചു. മഹിത മൂര്‍ത്തി .പി.എസ്. രമാദേവി, എന്‍.സി. ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു.
പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗണ്‍വാടി, ആശാവര്‍ക്കര്‍, അസംഘടിത തെഴിലാളിയുണിയനുകളുടെ നേതൃത്വത്തില്‍
തോണിച്ചാല്‍ പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. രാജ്യ വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. സിഐടിയു അംഗം സന്തോഷ് ഉദ്ഘാടനം ചെയ്തു. അംഗണ്‍വാടി ടീച്ചര്‍ മേഖല കെ അധ്യക്ഷയായി.മനു കുഴിവേലി,രജനി,ഗിരിജ കെപി,ഷൈലജ കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.