കോളനിക്ക് അധികൃതര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് പരിസരവാസികള്‍

0

 

തേലംപറ്റ ഈരംകൊല്ലി കോളനിക്ക് അധികൃതര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് പരിസരവാസികള്‍. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന കോളനിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തണമെന്നും ആവശ്യം. കോളനിയിലെ അഞ്ചുകുട്ടികളില്‍ രോഗബാധ കണ്ടെത്തിയതോടെയാണ് കോളനിക്ക് പ്രത്യേക പരിഗണ നല്‍കണമെന്ന ആവശ്യവുമായി പരിസരവാസികള് രംഗത്തെത്തിയിരിക്കുന്നത്.ഈരംകൊല്ലി കോളനിയിലെ അഞ്ച് കുട്ടികള്‍ക്ക് അക്യൂട്ട് പോസ്റ്റ് സ്ട്രെപ്റ്റോകോക്കല്‍ ഗ്ലോമുറെലോ നെ്ഫ്രൈറ്റിസ് എന്ന അസുഖബാധ കാണപ്പെട്ടതോടെയാണ് കോളനിക്ക് പ്രത്യക പരിഗണന നല്‍കി മാലിന്യമുക്തമാക്കണമെന്ന ആവശ്യവുമായി പരിസര വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നതുമൂലം ഉണ്ടാകുന്ന അസുഖമാണ് കുട്ടികളില്‍ കാണപ്പെട്ടിരിക്കുന്നത്. ഇത് ഭയപ്പെടേണ്ടതും, പകരുന്ന അസുഖവുമല്ലങ്കിലും  ജാഗ്രത പാലിക്കണമെന്നാണ് ആവശ്യമുയരുന്ന്ത്. നിലവലില്‍ കോളനിയുടെ അവസ്ഥ ദയനീയമാണ്. 68 വീടുകളിലായി 325 പേരാണ് ഇവിടെ തിങ്ങിപാര്‍ക്കുന്നത്. അതുകൊണ്ടുതന്നെ വീടുകളുടെ പരിസരം വൃത്തിഹീനമാണ്. കൂടാതെ ശുദ്ധമായ കുടിവെളളവും ഇവിടെയില്ല. ഇതെല്ലാം കുട്ടികളുടെ രോഗത്തിന് കാരണമായതായണ് പരിസരവാസികള്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ കോളനിയില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!