പട്ടാപ്പകല്‍ വീട്ടില്‍ കയറി വധഭീഷണി 4 പേര്‍ക്കെതിരെ കേസെടുത്ത് അന്യേഷണം ആരംഭിച്ചു
പട്ടാപ്പകല്‍ വീട്ടില്‍ കയറി ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി.സംഭവത്തില്‍ മാനന്തവാടി പോലീസ് 4 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എടവക പാണ്ടികടവ് ചാമാടിപൊയില്‍ മുരികോളി റിയാസിനെയും കുടുംബത്തെയുമാണ് നാലംഗ സംഘം ഭീഷണിപ്പെടുത്തിയത്. 25,000 രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.ഈ സമയം വീട്ടില്‍ റിയാസിന്റെ ഭാര്യ,ഉമ്മ,കുട്ടികള്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം റിയാസ് മാനന്തവാടി പോലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ മാനന്തവാടി പോലീസ് 4 പേര്‍ക്കെതിരെ കേസെടുത്ത് അന്യേഷണം ആരംഭിച്ചു. കാറിലെത്തിയ നാലംഗ സംഘത്തില്‍ ക്രിമിനല്‍ സംഘമാണ് ഉണ്ടായിരുന്നതെന്നും പണം നല്‍കിയില്ലെങ്കില്‍ കൈ കാലുകള്‍ വെട്ടുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി റിയാസ് പറഞ്ഞു.