ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസ് അടക്കം 15 ഓളം സര്‍വ്വീസുകള്‍ മുടങ്ങി. കഴിഞ്ഞ രാത്രിയാണ് ഡിപ്പോയിലെ ഇന്ധനം തീര്‍ന്നത്. 6 മണിക്കുള്ള പത്താനപുരം, 6.45നുള്ള പുനലൂര്‍ എട്ടുമണിക്കൂള്ള തൃശൂര്‍, 8.30നുള്ള കായംകുളം എന്നീ ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങി. ഇതിനു പുറമെ ഡിപ്പോയില്‍ നിന്നും കോഴിക്കേട്ടെക്കുളള പി.പി, ഫാസ്റ്റ്പാസഞ്ചര്‍ സര്‍വ്വീസുകളും മുടങ്ങി. ഇതിനു പുറമെ തിരുവനന്തപുരത്തു നിന്നും രാവിലെ 7 മണിക്ക് ബത്തേരിയിലെത്തിയ ബംഗ്ലൂരു സ്‌കാനിയ ബസ്സും ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് മുടങ്ങി. ഇതിനിടെ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡിപ്പോയില്‍ കിടന്നിരുന്ന ബസ്സുകളില്‍ നിന്നും ഡീസലെടുത്ത് സ്‌കാനിയയില്‍ നിറച്ചാണ് സര്‍വ്വീസ് പുനരാംരംഭിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.