സുരീലി ഹിന്ദി പദ്ധതി; ആക്ടിവിറ്റി പാക്കേജ് തുടങ്ങി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ത്ഥികളിലെക്ക് എത്തിക്കുന്നതിനുമായി എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സുരീലി ഹിന്ദി പദ്ധതിയുടെ മാനന്തവാടി ബി.ആര്‍.സി തല ഉദ്ഘാടനം വള്ളിയൂര്‍ക്കാവ് നെഹ്‌റു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീലത കേശവന്‍ നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ പവനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒ കെ സത്യന്‍ പദ്ധതി വിശദീകരണം നടത്തി. എം ഗീത, നൗഷാദ്, വിജയലക്ഷ്മി, എന്‍ സി ബാബു പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. 300 മിനുട്ട് നീണ്ട് നില്‍ക്കുന്ന ആക്ടിവിറ്റി പാക്കേജും പാീ പുസ്തകത്തിന്റ് അനുരൂപീകരണവും ഉള്‍പ്പെടുന്നതാണ് പരിശീലനം. കളികള്‍, കഥകള്‍ ,ബാല ഗീതങ്ങള്‍, നാടകങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്ളത്.ബി ആര്‍ സി ട്രെയിനര്‍മാരായ അജികുമാര്‍, സ്വപ്ന എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.