നൂറ്ദിവസം കൊണ്ട് നൂറ്പുസ്തകങ്ങള്‍ പരിചയപ്പെട്ട് പൂമല ഗവ. എല്‍പി സ്‌കൂള്‍.

0

 

വായനവാരത്തോട് അനുബന്ധിച്ച് തുടങ്ങിയ നൂറുദിന വായനയാണ് സ്‌കൂളിലെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് പൂര്‍ത്തിയാക്കിയത്. വായിക്കുന്ന പുസ്തകങ്ങളുടെ അവതരണവും ദൃശ്യാവിഷ്‌കാരവും നടത്തിയും ഓരോദിവസവും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കുട്ടികളോട് സംവദിച്ചുമാണ് വായനയുടെ നൂറുദിനങ്ങള്‍ പൂമല ഗവ. എല്‍പി സ്‌കൂള്‍ പൂര്‍ത്തിയാക്കിയത്.

ഒരുദിനംകൊണ്ടോ, ഒരുവാരംകൊണ്ടോ, നൂറുദിനംകൊണ്ടോ വായനയെ ഒതുക്കാനാവില്ല എന്ന സന്ദേശം നല്‍കികൊണ്ടാണ് പൂമല ഗവ. എല്‍പിസ്‌കൂള്‍ വായനയുടെ നൂറുദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജൂണില്‍ വായനാവാരത്തോട് അനുബന്ധിച്ചാണ് സ്‌കൂളിലെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് വായനദിനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഓരോ ദിനവും കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങള്‍ അന്നന്ന് സ്‌കൂള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഓണ്‍ലൈനായി അവതരിപ്പിക്കുകയും ദൃശ്യാവിഷ്‌കാരം നടത്തുകയും ചെയ്തു. ഇതിനുപുറമെ ഓരോദിനവും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കുട്ടികളുമായി ഓണ്‍ലൈനായി സംവദിക്കുകയും ചെയ്തായിരുന്നു വായനദിനങ്ങള്‍ സംഘടിപ്പിച്ചത്. ഇത്തരത്തില്‍ നൂറ്ദിനം കൊണ്ട് നൂറു പുസ്തകങ്ങളാണ് കുട്ടികള്‍ പരിചയപ്പെട്ടത്. വായനയുടെ നൂറാംദിനത്തിന്റെ ഉല്‍ഘാടനം നഗരസഭചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു.കവിയും എഴുത്തുകാരുനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അധ്യക്ഷയായി. നിരവധി പേര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!