നെല്ലിയമ്പം ഇരട്ട കൊലപാതകം പ്രതിയെ 4 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു
നെല്ലിയമ്പം ഇരട്ട കൊലപാതകം: പ്രതിയെ കോടതി നാല് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.പനമരം നെല്ലിയമ്പം കായകുന്ന് കുറുമ കോളനിയിലെ അര്‍ജുനെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാല് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടത്.തിങ്കളാഴ്ച വൈകുന്നേരം മൂന്നര മണി മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണി വരെയാണ് അര്‍ജുന്റെ കസ്റ്റഡി കാലാവധി.അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡി.വൈ.എസ്.പി.ചന്ദ്രന്‍ എ.പി.നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്.
ഒരു ദിവസം അര്‍ജുനനെ പോലീസ് വിഷദമായി ചോദ്യം ചെയ്യും പിന്നീട് കൊലപാതകങ്ങള്‍ നടന്നസ്ഥലത്ത് എത്തിച്ചും ചോദ്യം ചെയ്യും,പിന്നീട് ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റിടങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എ.പി.ചന്ദ്രന്‍ പറഞ്ഞു.നാടിനെ നടുക്കിയ പനമരം നെല്ലിയമ്പം വ്യദ്ധ ദമ്പതികളുടെ കൊലപാതകം നടന്നതിന് ശേഷം തൊണ്ണൂറ്റി ആറാമത്തെ ദിവസമായ കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍വാസിയായ നെല്ലിയമ്പം കായകുന്ന് കുറമ കോളനിയിലെ അര്‍ജുനനെഅന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് പോലീസ് പറയുന്നു.പ്രതി ഒന്നര വര്‍ഷം മുന്‍പ് പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കളവ് നടത്തിയിട്ടുണ്ട് ആ ഫോണ്‍ ഇപ്പോഴും അര്‍ജുന്‍ ഉപയോഗിച്ചു വരുന്നതുമാണ്. ജൂണ്‍ 10 ന് രാത്രി റിട്ടയേഡ് അധ്യാപകനായ കേശവന്‍ നായരുടെ വീട്ടില്‍ മോഷണത്തിനായി കയറിയതാണെന്നും മോഷണ ശ്രമത്തിനിടെ കേശവന്‍ നായരും ഭാര്യ പത്മാവതിയും പ്രതിയായ അര്‍ജുനനെ തിരിച്ചറിതിനെ തുടര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് കേസ്റ്റ ഐ.പി.സി. 449, 302, 307, r/w 34 വകുപ്പ് പ്രകാരമാണ് പനമരം പോലീസ് കേസ് ചാര്‍ജ് ചെയ്തത്. മാനന്തവാടി ഡി.വൈ.എസ്.പിക്ക് പുറമെ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 41 അംഗ സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും.