കോളനികള്‍ കേന്ദ്രീകരിച്ചു മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍.
മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷണ്‌നും സംഘവും തോല്‍പ്പെട്ടി നരിക്കല്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് നരിക്കല്‍ സൂര്യനിവാസില്‍ സജിത്ത് പ്രസാദി(38)നെ പിടികൂടിയത്.ഇയാളുടെ വീട്ടില്‍ രണ്ട് പെട്ടികളിലായി വില്‍പ്പനക്ക് വേണ്ടി സൂക്ഷിച്ചുവെച്ച 17.280 ലിറ്റര്‍ മദ്യവും കണ്ടെടുത്തു.180 മില്ലിയുടെ 96 പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.കര്‍ണ്ണാടകയില്‍ നിന്നും വനത്തിലൂടെ തലച്ചുമടായ് ആദിവാസികളെ ഉപയോഗിച്ചും മറ്റും കര്‍ണ്ണാടക മദ്യം ശേഖരിച്ച് ആദിവാസി കോളനികളിലും മറ്റു ആവശ്യക്കാര്‍ക്കും വലിയ തോതില്‍ വില്‍പന നടത്തുന്നയാളാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ കുറെ ദിവസങ്ങളിലായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ എക്‌സൈസുകാരുടെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍,ചന്ദ്രന്‍ എം.സി,സിവില്‍ എക്‌സെസ് ഓഫീസര്‍ അജേഷ് വിജയന്‍,ഡബ്ല്യുസിഇഒ ഷൈനി കെഇ,ഡ്രൈവര്‍ അബ്ദുറഹിം.വി എന്നിവര്‍ പങ്കെടുത്തു.