മക്കിമല ഗവ: എല്‍.പി.സ്‌ക്കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്

0

 

തലപ്പുഴ മക്കിമല ഗവ: എല്‍.പി.സ്‌ക്കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ടാം നിലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. യു.പി.സ്‌ക്കൂളായി ഉയര്‍ത്തുന്ന കാര്യം പ്രഥമ പരിഗണനയിലെന്ന് സ്‌കൂളില്‍ ശിലാഫലകം അനാച്ഛാദന ചടങ്ങ് നിര്‍വ്വഹിച്ച ശേഷം ഒ.ആര്‍.കേളു എം.എല്‍.എ.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏല്‍സി ജോയി അദ്ധ്യക്ഷത വഹിച്ചു.

2018 ലെ പ്രളയത്തില്‍ തകര്‍ന്ന മക്കി മല സ്‌ക്കൂള്‍ ഇന്ന് ഹൈടെക് നിലവാരത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 59 ലക്ഷത്തി അമ്പതിനായിരം രൂപ ചിലവില്‍ രണ്ടാം നിലയുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയായതോടെ സ്‌ക്കൂള്‍ കെട്ടിടം ഇപ്പോള്‍ യു.പി.സ്‌ക്കൂളിന് സമാനമായ നിലയിലാണ്. അതുകൊണ്ട് തന്നെ യു.പി.സ്‌ക്കൂളായി ഉയര്‍ത്തുന്ന കാര്യം പ്രഥമ പരിഗണനയിലാണെന്ന് അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ച ശേഷം ഒ.ആര്‍.കേളു എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏല്‍സി ജോയി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കമറുനിസ, വാര്‍ഡ് മെമ്പര്‍ ജോസ് പാറയ്ക്കല്‍, എ.ഇ.ഒ. ഗണേശന്‍ എം.എം, പി.ടി.എ.പ്രസിഡന്റ് എം. സദാശിവന്‍, ഹെഡ് മാസ്റ്റര്‍ ബോബി എസ് റോബര്‍ട്ട് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!