മാനന്തവാടി 25-ാം ഡിവിഷനിലെ ലോക്ഡൗണ്‍ ഒഴിവാക്കി.
മാനന്തവാടി നഗരസഭ 25-ാം ഡിവിഷനായ മാനന്തവാടി ടൗണിലെ ലോക്ഡൗണ്‍ ഒഴിവാക്കി ഉത്തരവിറങ്ങി. ലോക്ഡൗണ്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലും,കോവിഡ് പോര്‍ട്ടലില്‍ ജനസംഖ്യ തെറ്റായി രേഖപ്പെടുത്തിയതിനാലാണ് ഡബ്ല്യു.ഐ.പി.ആര്‍ 8ല്‍ കൂടുതലായത് ഇതിനാലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നുമെന്നുള്ള വസ്തുതകള്‍ പരിഗണിച്ചാണ് ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിച്ചത്.