പ്രളയം തകര്‍ത്ത വയനാടിന് കൈത്താങ്ങായി കന്നുകുട്ടികളെ വിതരണം ചെയ്ത് ബാംഗ്ലൂര്‍ ആസ്ഥാനമായ റീച്ചിംഗ് ഹാന്‍ഡ്‌സ് എന്ന സംഘടന. വീ ഫോര്‍ വയനാട്, ഡൊണേറ്റ് എ കൗ ക്യാമ്പയിനുകളുമായി സഹകരിച്ചാണ് 100 കന്നുകുട്ടികളെ വിതരണം ചെയ്തത്. ഇന്നും നാളെയുമായി വിവിധ പഞ്ചായത്തുകളില്‍ കന്നുകുട്ടികളെ വിതരണം ചെയ്യും .16 കന്നുകുട്ടികള്‍ തരിയോട് പഞ്ചായത്തിലും, 16 കന്നുകുട്ടികള്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലും നല്‍കും. ആകെ 32 കന്നുകുട്ടികളെ വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, വൈസ് പ്രസിഡണ്ട് കെ കെ ഹനീഫ, തരിയോട് പഞ്ചായത്ത് പ്രസിഡണ്ട് റീന സുനില്‍, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജിന്‍സി സണ്ണി, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീര വികസന ഓഫീസര്‍ ഹര്‍ഷ വി.എസ്, ഗിരീഷ് ടി.എ, റീച്ചിങ് ഹാന്‍ഡ്‌സ് പ്രതിനിധികളായ പോള്‍ വര്‍ഗ്ഗീസ്, ഷിബു എന്നിവര്‍ കന്നുകുട്ടികളെ വിതരണം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.