കട്ടില്‍ വിതരണം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2018 ഭാഗമായി പട്ടികവര്‍ഗ്ഗ ഗോത്ര വിഭാഗത്തിലെ വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ 221 പേര്‍ക്കാണ് കട്ടില്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ നജുമുദ്ദീന്‍ മൂഡമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ആമിന അവറാന്‍,ക്ഷേമകാര്യ ചെയര്‍മാന്‍ ജില്‍സണ്‍ തുപ്പുകര, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആഷൈ മെജോ, വാര്‍ഡു മെമ്പര്‍മാരായ കെ.ആര്‍ ജയപ്രകാശ്, ഷൈനി ജോര്‍ജ്ജ്, ഫിലോമിന ജയിംസ്, സുനിത ഒ, ഷീല കമലാസനന്‍, അബുജാക്ഷി, സുബൈദ പുലിയോടില്‍, ഇന്ദിര പ്രേമചന്ദ്രന്‍,വെള്ളന്‍ പി.ആര്‍, സി.സി ജോണ്‍,നജീബ് മണ്ണാര്‍,ബിനു കുന്നത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സഗീര്‍, എന്നിവര്‍ സംസാരിച്ചു .ചടങ്ങിന് എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ കെ ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.