കല്‍പ്പക സ്റ്റോര്‍ വീണ്ടും യു.ഡി.എഫിന്
മാനന്തവാടി കല്‍പ്പക സഹകരണ സ്റ്റോര്‍ പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ.ജി ജോണ്‍സനെയും വൈസ് പ്രസിഡന്റായി സുനില്‍ കുമാറിനെയും തിരഞ്ഞെടുത്തു. നിലവിലെ യു.ഡി.എഫ് ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. മാനന്തവാടി യൂണിറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ അലീഫ് റിഷാന്‍ വരണാധികാരിയായിരുന്നു. മൂന്നാം തവണയാണ് ജോണ്‍സണ്‍ പ്രസിഡന്റാവുന്നത്.