ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും റൂം ക്വാറന്റൈനില്‍ കഴിയണം.

0

കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീടുകളില്‍ റൂം ക്വാറന്റൈനില്‍ കഴിയണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ഐ.പി.എസ് അറിയിച്ചു. വീടുകളിലെ മറ്റുള്ളവരും മാസ്‌ക്ക് ധരിച്ച് സാമൂഹിക അകലംപാലിച്ച് വേണം കഴിയുവാന്‍. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ആര്‍.ആര്‍.ടി/ആരോഗ്യ വകുപ്പ് /തദ്ദേശ സ്വയം ഭരണ വകുപ്പ്/ പോലീസ് എന്നിവരുടെ സഹായം തേടാവുന്നതാണ്. ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ഒരു കാരണവശാലുംവീട്ടില്‍ നിന്നും പുറത്തിറങ്ങരുത്. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ വീടുകളില്‍ തുടരാന്‍അനുവദിക്കില്ല. സി.എഫ് എല്‍ ടി സി യിലേക്കോ ഡി.സി.സി യിലേക്കോ അവരെ മാറ്റുമെന്നും,വീടുകളില്‍ അനുകൂല സാഹചര്യമുണ്ടോ എന്നു പരിശോധിക്കുമെന്നും, ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്എന്നും, ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ ഇന്ന് 45ബൈക്ക് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.വയനാട് ജില്ലയില്‍ ഇന്ന് ക്വാറന്റൈന്‍ ലംഘനം നടത്തിയതിന് നിരവധി കേസുകള്‍ റജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!