ഫാം സ്റ്റേ, ഹോം സ്റ്റേ പരിശീലന പരിപാടി

0

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ഫാം സ്റ്റേ, ഹോം സ്റ്റേ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം വളര്‍ച്ചയുടെ പാതയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയുടെ കാലാവസ്ഥയും ഭൂപ്രകൃതിയും ഗ്രാമ യാത്രയ്ക്ക് അനുയോജ്യമാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഗ്രാമീണര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള ടൂറിസം വികസനമാണ് ഉത്തരവാദിത്ത ടൂറിസം ലക്ഷ്യമാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. വയനാട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ബി ആനന്ദ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അജിത് കുമാര്‍, ഉത്തരവാദിത്ത ടൂറിസം വൈത്തിരി കോ-ഓഡിനേറ്റര്‍ സിജോ മാനുവല്‍, അമ്പലവയല്‍ കോ-ഓഡിനേറ്റര്‍ ടി കെ സരീഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
13:48