കല്‍പ്പറ്റ:സമൂഹത്തിലെ ദുര്‍ഭലവിഭാഗങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായി നില്‍ക്കാനും കഴിയുന്ന ഭരണാധികാരികള്‍ക്കെ ജനമനസ്സുകളില്‍ എന്നും സ്ഥാനമുണ്ടാകൂ.ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുത്തതുകൊണ്ടാണ് കെ.കരുണാകരന്റെ ഓര്‍മ്മകള്‍ കേരള സമൂഹം നെഞ്ചിലേറ്റുന്നെതെന്നും ലീഡര്‍ കെ കരുണാകരന്‍ സ്‌റ്റെഡിസെന്റര്‍ വയനാട് ജില്ലാ പ്രവര്‍ത്തക യോഗം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്റ്റെഡി സെന്റര്‍ മുഖ്യ രക്ഷാധികാരിയും കെ.പി.സി.സി. പ്രചരണ സമിതി അധ്യക്ഷനുമായ കെ. മുരളീധരന്‍ എം.എല്‍.എ. പ്രസ്താവിക്കുകയുണ്ടായി. സ്റ്റഡി സെന്റര്‍ വയനാട് ജില്ലാ ചെയര്‍മാന്‍ മോയിന്‍ കടവന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എം.വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. എടയ്ക്കല്‍ മോഹനന്‍, രമേശ് മാസ്റ്റര്‍, കെ.കെ.ജേക്കബ്, പി.ശോഭന കുമാരി,പി.വിനോദ്കുമാര്‍,കുന്നത്ത് അഷ്‌റഫ്, പി.കെ മണികണ്ഠന്‍, പ്രമോദ് തൃക്കൈപ്പറ്റ, വാസു അമ്മാനി, സി. അച്ചുതക്കൂറുപ്പ്, വി.കെ. ഗോപി, സരസമ്മ ടീച്ചര്‍, ടി. ഉഷാകുമാരി, മാര്‍ഗരര്‌റ് തോമസ്, കെ.രാധാകൃഷ്ണന്‍, അഷ്‌റഫ് പൈക്കാടന്‍, പി. മാത്തുക്കൂട്ടി, ഡോ.ഹക്കീം, കെ.ഗോപാലന്‍, പി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.