പുൽപള്ളി ജില്ലാ സ്കൂൾ സ്പോർട്സിൽ ഡിസ്കസ് ത്രോയിൽ സ്വർണ്ണവും ഷോട്പുട്ടിൽ വെള്ളിയും നേടി തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ലിയനാർഡോ സജിക്ക് സ്കൂളിൽ സ്വീകരണം നൽകി. പി ടി എ പ്രസിഡന്റ് ഷാജി പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ ആർ ജയരാജ് ഉപഹാരം സമ്മാനിച്ചു. നിഷ ബിനോയ്, എം സി സാബു, വി കെ സായൂജ്, നിഹ കാസിം, അക്ഷയ് വിജയൻ, ഷാനിയ പർവീൻ, ശ്രുതി സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.