മനുഷ്യാവകാശ ലംഘനവുമായി കര്‍ണ്ണാടക ; കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി
കര്‍ണ്ണാടകയിലേക്ക് പോയ കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി. ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലേക്ക് പോയ കര്‍ഷകരുടെ ദേഹത്താണ് കര്‍ണ്ണാടക അധികൃതര്‍ ചാപ്പ കുത്തിയതായി പരാതി. ബാവലി ചെക് പോസ്റ്റില്‍ മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം ചാപ്പ കുത്തിയത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കര്‍ണ്ണാടക ഏഴ് ദിവസത്തെ ക്വാറന്റയിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കടുത്ത മനുഷ്യാവകാശ ലംഘനമാകാവുന്ന നടപടി എന്നാംണ് വിവരം.സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.