കല്‍പറ്റ: ഐപ്‌സോ ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സെമിനാര്‍ നടത്തി.സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.കേരളം ഇന്ന് വരെ കണ്‍ണ്ടതില്‍ വെച്ച് ഏറ്റവും ദുരിതം വിതച്ച പ്രളയം നമ്മെ ഏറെ പാഠം പഠിപ്പിച്ചു. പരിസ്ഥിതി മാത്രം മതിയെന്നും,വികസനം മാത്രം മതിയെന്നും രണ്ട് പക്ഷക്കാരുണ്ട്. പക്ഷെ പരിസ്ഥിതിയില്‍ ഊന്നികൊണ്‍ുളള വികസനമാണ് നമ്മുടെ ലക്ഷ്യം. വയനാട് ജില്ലക്ക് ഈ ദുരിതം വളരെ വേദനയാണ് തന്നിട്ടുളളത്. ഇതില്‍ നിന്നും നമ്മുക്ക് മോചനം നല്‍കേണ്ടതുണ്ടന്നും സി കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സെമിനാറില്‍ ജിപ്‌സണ്‍ വി പോള്‍ വിഷയം അവതരിപ്പിച്ചു. ഐപ്‌സോ ജില്ലാ പ്രസിഡന്റ് എം മധു അധ്യക്ഷത വഹിച്ചു. വിജയന്‍ ചെറുകര, പി കെ മൂര്‍ത്തി, മംഗലശേരി മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. എ ബാലചന്ദ്രന്‍ സ്വാഗതവും, കെ വി ശ്രീധരന്‍ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.