മെഡിക്കല്‍കോളേജ് ഓഫീസ് പ്രവര്‍ത്തനത്തിന് സ്പന്ദനംത്തിന്റെ കൈത്താങ്ങ്
വയനാട് ഗവ. മെഡിക്കല്‍കോളേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അത്യാവശ്യമായ കമ്പ്യൂട്ടര്‍ സ്‌കാനര്‍പ്രിന്ററും അനുബന്ധ സാമഗ്രികളും നല്‍കി സ്പന്ദനം മാനന്തവാടി യൂണിറ്റ്.മെഡി.കോളേജ് പ്രിന്‍സിപ്പലിന് സ്പന്ദനം പ്രസിഡണ്ട് ഡോ. ഗോകുല്‍ദേവ് , ഡയറക്ടര്‍ കെ.ബാബു ഫിലിപ്പ്, സെകട്ടറി ജോണ്‍ പി.സി., ട്രഷറര്‍ ജസ്റ്റിന്‍ പനച്ചി, പി.ആര്‍.ഒ. കെ.എം.ഷിനോജ്, ഓഫീസ് സെക്രട്ടറി മുസ്തഫ കോമത്ത് എന്നിവര്‍ ചേര്‍ന്ന് സാമഗ്രികള്‍ കൈമാറി.പ്രിന്‍സിപ്പാള്‍ ഡോ. മുബാറക്ക്, സീനിയര്‍ സൂപ്രണ്ട് ഷാക്കിറ ബീഗം, ജൂനിയര്‍ സൂപ്രണ്ട് പ്രഭ.കെ. എന്നിവര്‍ സംസാരിച്ചു.മെഡിക്കല്‍ കോളേജിന് ആവശ്യമായ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിക്കുന്നതിന് പരിശോധന നടത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം പരിശോധനക്കെത്തിയതിന് പിന്നാലെയാണ് സ്പന്ദനം ഭാരവാഹികള്‍ ഓഫീസ് സാമഗ്രികളുമായെത്തിയത്.