റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തണം
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ നിലവിലെ റേഷന്‍ കാര്‍ഡില്‍ പേര്, വയസ്സ്, ലിംഗം, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പര്‍, വിലാസം എന്നിവയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മരിച്ചവരുണ്ടെങ്കില്‍ കാര്‍ഡില്‍ നിന്നു മാറ്റണം. സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കുന്നതിനു മുന്‍പ് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ വ്യക്തവും ക്യത്യവുമാക്കേണ്ടതിനാല്‍ ഇത്തരം അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്തംബര്‍ 30 നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: വൈത്തിരി താലൂക്ക് 04936-2555222, 9188527405, സു.ബത്തേരി താലൂക്ക് 04936-220213, 9188527407, മാനന്തവാടി താലൂക്ക് – 04935-240252, 9188527406.
മരം ലേലം
പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍) അമ്പലവയല്‍ സെക്ഷന്റെ കീഴിലെ സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 മരങ്ങളും ശിഖരങ്ങളും ലേലം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം ഓഫീസില്‍ സെപ്റ്റംബര്‍ 6 ന് ഉച്ചയ്ക്ക് 12 മുതല്‍ ലേലം നടക്കും. ഫോണ്‍ 04936 261707