മീനങ്ങാടി പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍
ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍.മീനങ്ങാടിയില്‍ കഴിഞ്ഞ ദിവസം വരെ 504 പേരാണ് ചികില്‍സയിലുള്ളത്.രോഗവ്യാപനം തടയുന്നതിനായി രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍.രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മീനങ്ങാടി പഞ്ചായത്ത പൂര്‍ണമായും അടക്കുമെന്നാണ് സൂചന.19 വാര്‍ഡുകളുള്ള മീനങ്ങാടിയില്‍ രണ്ട് വാര്‍ഡുകളൊഴികെ മറ്റെല്ലാ വാര്‍ഡിലും പത്തില്‍ കൂടുതല്‍ രോഗികളാണുള്ളത്. വാര്‍ഡ് 17 കാപ്പിക്കുന്നില്‍ 105 പേരാണ് കഴിഞ്ഞ ദിവസം വരെ ചികില്‍സയിലുള്ളത്. 2, 11, 14, 15 വാര്‍ഡുകളില്‍ 20 നും 50 നും മുകളിലാണ് കേസുകളുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.