കാരുണ്യ സ്പര്‍ശവുമായി അര്‍ജുനാഡോ മ്യൂസിക് ബാന്റ്
മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ജുനാഡോ മ്യൂസിക് ബാന്റും ലോയേഴ്സ് സെന്റര്‍് വയനാടും സംയുക്തമായി കമ്പളക്കാട് മടക്കിമല ഗവ.എല്‍.പി. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അര്‍ജുനാഡോ സി.ഇ.ഒ അര്‍ജുന്‍ ആചാരി പുസ്തകങ്ങളും പഠനോപകരണങ്ങളും സ്‌കൂള്‍ പ്രധാന അധ്യാപിക ബീനാ ജോസഫിന് കൈമാറി.ലോയേഴ്സ് സെന്റര്‍് വയനാടിന്റെ വൈസ് പ്രസിഡന്റ് അഡ്വ. പി.എം. സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. അനുപമന്‍, ലായേഴ്സ് സെന്റര്‍് വയനാടിന്റെ സെക്രട്ടറി അഡ്വ. ഇ.ആര്‍ സന്തോഷ് കുമാര്‍, അര്‍ജുനാഡോ പി.ആര്‍.ഒ പ്രദീപ് പ്രയാഗ് തുടങ്ങിയവര്‍ സംസാരിച്ചു.അര്‍ജുനാഡോ മ്യൂസിക് ബാന്റ് ജില്ലയില്‍ തന്നെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്ത് പോരുകയാണ്. ജില്ലയിലെ തന്നെ നിരവധി സ്‌കൂളുകളിലേക്ക് 2000 ത്തിന് മുകളില്‍ നോട്ടു ബുക്കുകളും പഠനോപകരണങ്ങളും ഈ മ്യൂസിക് ബാന്റ് ചെയ്തു കഴിഞ്ഞു.