ഭാര്യയെ തീകൊളുത്തികൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

0

സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം പ്ലാക്കാട്ട് ഷിനി(42) യെ തീ കൊളുത്തികൊന്ന കേസിലാണ് ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ സുല്‍ത്താന്‍ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഷിനി മജിസ്‌ട്രേറ്റിന് ആശുപത്രിയില്‍ മരണമൊഴി നല്‍കിയിരുന്നു. ചൊവ്വാഴ്ച തീ പൊള്ളലേറ്റ ഷിനി ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണപ്പെട്ടത്.

ഭാര്യ ഷിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിലാണ് ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച ഉച്ച്യ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. ശരീരത്തില്‍ തീപടര്‍ന്ന അവസ്ഥയില്‍ വീടിന് പുറത്തേക്കോടിയിറങ്ങിയ ഷിനിയെ സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാല്‍നടയാത്രക്കാരാനാണ് കണ്ടത്. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ച ഇവരെ ഗുരുതര പൊളളലേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. അപകടസമയം ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ഇളയ മകനും വീട്ടിലുണ്ടായിരുന്നു. സംഭവത്തിനു ശേഷം വീട്ടില്‍ നിന്നും മാറി നിന്ന ഇദ്ദേഹത്തെ പിന്നീട് പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഷിനി ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും മുമ്പ് രണ്ട് തവണ ഷിനിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടന്നും പൊലിസ് പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!