വയനാടിന്റെ ആരോഗ്യ കുതിപ്പിന് സ്വകാര്യ ആശുപത്രികളുടെ പങ്കും മഹത്തരമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള.ലിയോ മൈത്ര സംയുക്ത സംരംഭമായ കാന്‍സര്‍ സെന്ററിന്റെയും ടെലി ഐ.സി.യു. സെന്ററിന്റെയും ഉദ്ഘാടനം കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ നിര്‍വഹിച്ച്് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ലിയോ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ടി.പി.വി. സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.മൈത്ര ആശുപത്രി ഡോകടര്‍മാരായ രാഗേഷ് രാധാകൃഷ്ണന്‍ നായര്‍,ആന്റണി ജോര്‍ജ് ഫ്രാന്‍സീസ്, ലിയോ ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ മേധാവി ടി.പി.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ പൊതു സഹകരണത്തോടെ പ്രവര്‍ത്തിച്ചു വരികയാണ്. ഈ കൊവിഡ് കാലത്തും സ്വകാര്യ ആശുപത്രികളുടെ സഹകരണവും കൂട്ടായ്മയും ജില്ലയിലെ ആരോഗ്യ രംഗത്ത് മുതല്‍ കൂട്ടായതായും ജില്ലാ കലക്ടര്‍ പറഞ്ഞു. ലിയോ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ടി.പി.വി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.മൈത്ര ആശുപത്രി ഡോകടര്‍മാരായ രാഗേഷ് രാധാകൃഷ്ണന്‍ നായര്‍, ആന്റണി ജോര്‍ജ് ഫ്രാന്‍സീസ്, ലിയോ ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ മേധാവി ടി.പി.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.