രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന ദേശീയപാത 766ന് ബദല്‍ പാതയായി പറയുന്ന ഗോണിക്കുപ്പ വഴിയുള്ള കോഴിക്കോട്- മൈസൂര്‍ റോഡിന്റെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കില്‍ ദേശീയപാത അതോറിറ്റി. എന്‍എച്ച് 766ല്‍ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധന വിഷയത്തില്‍ നിലവിലെ അവസ്ഥചോദിച്ച് കല്ലൂര്‍ സ്വദേശി എല്‍ദോ കുര്യന്‍ അയച്ച കത്തിന് മറുപടിയായാണ് നിലവില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ സംബന്ധിച്ചുളള മറുപടി അതോറിറ്റി അയച്ചത്. വിഷയത്തില്‍ രാഷ്ട്രീയ നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആവശ്യം.
സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന ദേശീയപാത 766ന്റെ നിലവിലെ അവസ്ഥ ചോദിച്ച് കല്ലൂര്‍ സ്വദേശി എല്‍ദോ കുര്യന്‍ ദേശീപാത അതോറിറ്റിക്ക് അയച്ച കത്തിന് മറുപടിയായി ലഭിച്ച സന്ദേശത്തിലാണ് ബദല്‍ പാതയെ കുറിച്ച് പറയുന്നത്. എന്‍എച്ച് 766ല്‍ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനം പ്രശ്നം പരിഹരിക്കുന്നതിന്നായി ബദ്ല്‍പാതയായി പറയുന്ന കോഴിക്കോട് കുട്ട ഗോണിക്കുപ്പ് മൈസൂര്‍ റോഡിന്റെ ഡിപിആര്‍ തയ്യാറാക്കി കൊണ്ടിരിക്കുകായണന്നാണ് മറുപടി കത്തില്‍ പറുന്നത്. ഈ അലൈമെന്റ് പരിഗണനയിലാണന്നും കത്തില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്‍എച്ച് 766ന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന നടപടിയിന്മേല്‍ രാഷ്ട്രിയ നേതൃത്വങ്ങളുടെ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. 2009 ജൂലൈയിലാണ് ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധനം നിലവില്‍ വന്നത്. തുടര്‍ന്ന് ഒരു പതിറ്റാണ്ടിലേറെയായി പാതയിലെ രാത്രിയാത്ര നിരോധനം പിന്‍വലി്ക്കണമെന്നാവശ്യപ്പെട്ട നിയമ പോരാട്ടം നടക്കുകയാണ്. ഇതിനിടെയാണ് ബദല്‍പാതയായി പറയുന്ന റോഡിന്റെ ഡിപിആര്‍ തയ്യാറാക്കുന്നത്.