ദഹനം എളുപ്പമാക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

0

ദഹനപ്രശ്നങ്ങള്‍ അനുഭവപ്പെടാത്തവരില്ല. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചല്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടും. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കും. ഇതിന് പരിഹാരമായി പതിവായി മരുന്നുകള്‍ കഴിക്കുന്നത് മറ്റ് സങ്കീര്‍ണതകള്‍ക്ക് കാരണമാവുകയും ചെയ്യും.

പലതരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമുക്കുചുറ്റുമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രധാനമാണ്. സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങള്‍,അമിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും.

ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതുപോലെ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളിലടങ്ങിയ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ ബാധിക്കാം. ദഹനം എളുപ്പമാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം…

തൈര്…

തൈരിലെ പ്രോബയോട്ടിക്‌സ് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. തൈര് ദഹിക്കാന്‍ എളുപ്പമാണ്. തൈരിലുള്ള പ്രോബയോട്ടിക്‌സ് കുടലിന്റെ ആരോ?ഗ്യത്തെ സംരക്ഷിക്കുന്നു. ഇത് കുടല്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും അള്‍സര്‍ ഉണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

ഇഞ്ചി…

ദഹനത്തിന് പ്രധാനമായ ട്രൈപ്‌സിന്‍(trypsin), പാന്‍ക്രിയാറ്റിക് ലിപേസ് (pancreatic lipase) എന്നീ എന്‍സൈമുകളിലും ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇഞ്ചി കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കുന്നു.

പച്ചക്കറികള്‍…

ദഹനനാളത്തിലെ പേശികളുടെ സങ്കോചങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വാഴപ്പഴം…

ദഹനം സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് വാഴപ്പഴം. കാര്‍ബോ ഹൈഡ്രേറ്റുകള്‍, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ദഹന സംബന്ധ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും, ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളാണ് ഇതിനു കാരണമാകുന്നത്.

ജീരകം…

ദഹനത്തിന് ഫലപ്രദമായ ഒന്നാണ് ജീരകം. ഭക്ഷണ ശേഷം ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിന് ഏറ്റവും മികച്ചതാണ്. മാത്രമല്ല, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ടോക്സിനുകളെ നീക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!