മാവിലാംതോട്ടില്‍ ലാന്‍ഡ് സ്‌കേപ് മ്യൂസിയം തുറന്നു
മാവിലാംതോട്ടില്‍
ലാന്‍ഡ് സ്‌കേപ് മ്യൂസിയം തുറന്നു
ലോക്ഡൗണിന് ശേഷം വണ്ടിക്കടവ് മാവിലാംതോട് പഴശ്ശിരാജാ ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം തുറന്നത് കൂടുതല്‍ സൗകര്യങ്ങളോടെ. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍, ഊഞ്ഞാലുകള്‍, പഴശ്ശി പോരാട്ട ചുമര്‍ച്ചിത്രങ്ങളുടെ ചരിത്ര വ്യാഖ്യാനങ്ങള്‍, വാഹന പാര്‍ക്കിങ്ങിന് വിശാല സൗകര്യം എന്നിവയാണ് ഈയിടെ ഏര്‍പ്പെടുത്തിയത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികളെ പാര്‍ക്കില്‍ പ്രവേശിപ്പിക്കുന്നത്.മഴ മാറുകയും നിയന്ത്രണള്‍ കുറയുകയും ചെയ്യുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഡിടിപിസി ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മാവിലാംതോട് പാര്‍ക്കില്‍ ഡിടിപിസിയാണ് ടൂറിസം ഓപ്പറേറ്റ് ചെയ്യുന്നത്.
ഓണനാളുകളില്‍ പാര്‍ക്കിലേക്ക് കൂടുതല്‍ സഞ്ചാരികളുമെത്തി. പുതുതായി 7 കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചതു കുട്ടികളെ ആകര്‍ഷിക്കുന്നു.5 ഊഞ്ഞാലുകളും സ്ഥാപിച്ചു. പാര്‍ക്കില്‍ ശുചിമുറി സൗകര്യങ്ങളും ഓഫീസ് കെട്ടിട നിര്‍മ്മാണവും ആരംഭിച്ചു.റോഡരികില്‍ ചെളിക്കുളമായിരുന്ന ഭാഗം പൂട്ടുകട്ട പാകി മനോഹരമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു സഞ്ചാരികളെ പാര്‍ക്കില്‍ പ്രവേശിപ്പിക്കുന്നത്.
മഴ മാറുകയും നിയന്ത്രണള്‍ കുറയുകയും ചെയ്യുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഡിടിപിസി ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മാവിലാംതോട് പാര്‍ക്കില്‍ ഡിടിപിസിയാണ് ടൂറിസം ഓപ്പറേറ്റ് ചെയ്യുന്നത്. ടൂറിസം വകുപ്പ് ഇവിടേക്കു പ്രഖ്യാപിച്ച ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. പാര്‍ക്കിനോടനുബന്ധിച്ച് ശലഭ പാര്‍ക്ക് ,ലൈറ്റുകള്‍, പൂന്തോട്ടങ്ങള്‍, ഡോര്‍മിറ്ററി എന്നിവയെല്ലാം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. കോ വിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല പ്രവൃത്തികളും മുടങ്ങി. ഓരോ പഞ്ചായത്തിലും ഓരോ വിനോദ സഞ്ചാര കേന്ദ്രമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മാവിലാംതോട്ടിലേക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകുമെന്നും ടൂറിസം ഭൂപടത്തില്‍ വീരപഴശ്ശി രക്തസാക്ഷിത്വം വഹിച്ച മാവിലാംതോട് ഉള്‍പ്പെടുമെന്നുമാണു പ്രതീക്ഷ.