വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയാളെ അറസ്റ്റു ചെയ്തു

0

 

കര്‍ണാടകയില്‍ പിടികൂടിയ വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ ആളുടെ അറസ്റ്റ് കര്‍ണാടകപോലീസ് രേഖപ്പെടുത്തി.വെള്ളമുണ്ട സ്വദേശിയും ജനസേവനകേന്ദ്രം നടത്തിപ്പുകാരനും ആയ രഞ്ജിത്തിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി കൂടുതല്‍ ആളുകള്‍ കര്‍ണാടകത്തിലേക്ക്. കടന്നു എന്ന വിവരത്തെ തുടര്‍ന്ന്. ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്.കഴിഞ്ഞദിവസം വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ ബീച്നഹള്ളി പോലീസ് പിടികൂടിയിരുന്നു.

.വെള്ളമുണ്ട എട്ടെനാല്‍ സ്വദേശികളായ അറക്ക ജാബിര്‍(27),തച്ചയില്‍ ശറഫു(53)എന്നിവരാണ് കര്‍ണ്ണാടകപോലീസിന്റെ പരിശോധനയില്‍ പിടിയിലായത്.എഡിറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് എട്ടെനാലിലെ ഓണ്‍ലൈന്‍ സേവനകേന്ദ്രത്തില്‍ നിന്നും പ്രിന്റ് എടുത്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ. സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇവര്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വെള്ളമുണ്ട യിലെ ഓണ്‍ലൈന്‍ കേന്ദ്രത്തില്‍ വച്ചാണ് പ്രിന്റ് എടുത്തു നല്‍കിയതെന്ന് അറിയിക്കുകയും ചെയ്തു..വെള്ളമുണ്ടയില്‍ തെളിവെടുപ്പിനായെത്തിയ കര്‍ണ്ണാടക പോലീസ് ഓണ്‍ലൈന്‍ കേന്ദ്രത്തില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയും. വെള്ളമുണ്ട 8/ 4 സിറ്റി യില്‍ പ്രവര്‍ത്തിക്കുന്ന. ചെമ്പ്ര ട്രാവല്‍സ് ആന്‍ഡ് ടൂറിസം എന്ന ജനസേവന കേന്ദ്രം ഉടമ. രഞ്ജിത്ത് എന്ന ആളെ അറസ്റ്റ് ചെയ്തു. പോലീസിന്റെ സൈബര്‍ വിഭാഗം വിഭാഗം നടത്തിയ പരിശോധനയില്‍. നിരവധി ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍. ഈ കേന്ദ്രത്തില്‍ നിന്നും പ്രിന്റ് എടുത്തു നല്കിയതായി ഉള്ള ഡാറ്റകളും കണ്ടെത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. മൂവരെയും ഇന്നലെ രാത്രിയോടെ തന്നെ. കോടതിയില്‍ ഹാജരാക്കുകയും. റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വ്യാജ ആര്‍ ടി പി സി ആര്‍ ഉപയോഗിച്ച് നിരവധി ആളുകള്‍ കര്‍ണാടകത്തിലേക്ക് കടന്നിട്ടുണ്ട് എന്ന കര്‍ണാടക പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു മുഴുവന്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ സ്‌കാനര്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഈ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!