സംസ്‌കൃതം വിജ്ഞാനങ്ങളുടെ കലവറ ഗവര്‍ണര്‍ ആരീഫ് മുഹമദ് ഖാന്‍

0

മാനന്തവാടി കണിയാരം ഫാദര്‍ ജി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃത ദിനാചരണത്തില്‍ ഓണ്‍ലൈനില്‍ വിശിഷ്ടാതിഥിയായിരുന്നു അദ്ദേഹം.ഭാഷകളുടെ മാതൃസ്ഥാനം അലങ്കരിക്കുന്ന സംസ്‌കൃതം അമൂല്യങ്ങളായ വിജ്ഞാനങ്ങളുടെ കലവറയാണെന്നും ആധുനിക കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ പോലും സംസ്‌കൃതത്തിന്റെ സ്വാധീനം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം.സംസ്‌കൃത ദിനം പോലുള്ള പരിപാടികളിലൂടെ സംസ്‌കൃതത്തെ ജനകീയമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിഭിനന്ദനാര്‍ഹമാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന്‍ പറഞ്ഞു.

യുട്യൂബ് ചാനല്‍ മുഖേന നടന്ന പരിപാടിയില്‍ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.സുനില്‍കുമാര്‍ .സ്‌കൂള്‍ മാനേജര്‍ ഫാ.സണ്ണി മഠത്തില്‍ ,പ്രധാനാധ്യാപിക സിസ്റ്റര്‍ ‘ലിന്‍സി ,പ്രിന്‍സിപ്പാള്‍ എം.എ മാത്യു ,പി.ടി എ പ്രസിഡന്റ് മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.സംസ്‌കൃത ദിനത്തോടനുബന്ധിച്ച് സംഗീത കുടുംബത്തെ സ്‌കൂള്‍ മാനേജര്‍ ആദരിച്ചു. തോണിച്ചാലിലെ കെ .മോഹനന്‍ മാസ്റ്ററെയും കുടുംബത്തേയുമാണ് ആദരിച്ചത്. സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി എം വര്‍ദ്ധനന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച്.പൂര്‍വ്വ വിദ്യാര്‍ത്ഥി എം വേദ പ്രകാശ് പാടിയ ഉദിതം സംസ്‌കൃതം എന്ന ഗാനത്തിന്റെ നൃത്താവിഷ്‌കാരം ശ്രദ്ധേയമായിരുന്നു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 22 സംസ്‌കൃത ദിനം വിവിധ പരിപാടികളോടെ അചരിക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!