ഓണത്തിന് വയനാട്ടുകാര്‍ കുടിച്ചത് മൂന്ന് കോടിയിലധികം രൂപയുടെ മദ്യം

0

ജില്ലയിലെ ആറ് ബീവറേജസ് ഔട്ട് ലെറ്റുകളില്‍ മാത്രം തിരുവോണ തലേന്ന് വിറ്റത് മൂന്ന് കോടിയിലധികം രൂപയുടെ മദ്യമാണ്. ഇത് ജില്ലയിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ കണക്ക് മാത്രം ബാറുകളിലേതും കൂടി കൂട്ടിയാല്‍ ഏതാണ്ട് ആറ് കോടിയിലധികം വരും.ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കല്‍പ്പറ്റയിലും ഏറ്റവും കുറവ് നടന്നത് അമ്പലവയലിലുമാണ്.

കല്‍പ്പറ്റ ഔട്ട് ലെറ്റില്‍ അറുപത്തിആറ് ലക്ഷത്തിന്റെയും മാനന്തവാടിയില്‍ അറുപത്തിനാല് ലക്ഷത്തിന്റെയും ബത്തേരിയില്‍ മുപ്പത്തിമൂന്ന് ലക്ഷത്തിന്റെയും പുല്‍പ്പള്ളിയില്‍ നാല്‍പത്തിരണ്ട് ലക്ഷത്തിന്റെയും പനമരത്ത് നാല്‍പ്പത്തിമൂന്ന് ലക്ഷത്തിന്റെയും കച്ചവടം നടന്നു. ഫലത്തില്‍ മൂന്ന് കോടിയിലധികം രൂപയുടെ മദ്യം വെബ്‌ക്കോ ഔട്ട് ലെറ്റുകളില്‍ മാത്രം വിറ്റഴിച്ചു. ഇതിന് സമാനമായി ജില്ലയിലെ ബാറുകളിലും മദ്യവില്‍പ്പന നടന്നിട്ടുണ്ട്. ബാറുകളില്‍ കൂടുതല്‍ വില്‍പ്പന നടന്നതായാണ് ലഭിക്കുന്ന വിവരം അങ്ങനെ വന്നാല്‍ ആറ് കോടിയിലധികം രൂപയുടെ മദ്യം തിരുവോണത്തിന് വയനാട്ടുകാര്‍ കുടിച്ചു തീര്‍ത്തു എന്ന് സാരം.

Leave A Reply

Your email address will not be published.

error: Content is protected !!