കര്‍ഷകരെ ആദരിച്ചു
കര്‍ഷക ദിനത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭയുടെയും ,കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകരെ ആദരിച്ചു.മാനന്തവാടി ഗവ യു പി സ്‌ക്കൂളില്‍ നടത്തിയ ചടങ്ങിന്റെ് ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി നിര്‍വ്വഹിച്ചു.വൈസ് ചെയര്‍പേഴ്‌സന്‍ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ അഡ്വ.സിന്തു സെബാസ്റ്റ്യന്‍, അബ്ദുള്‍ ആസിഫ്, സീമന്തിനി സുരേഷ്, പി വി ജോര്‍ജ്ജ്, മാര്‍ഗരറ്റ് തോമസ്, കൃഷി ഓഫീസര്‍ എ ടി വിനോയ് എന്നിവര്‍ സംസാരിച്ചു.