വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക, നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് കലക്ട്രേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോഷി സിറിയക്ക് അധ്യക്ഷനായി. കെ.എം. കുര്യാകോസ്, വി.പി.തോമസ്, ഇ.വി.അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.