രാംവിലാസ് പസ്വാന്റെ ചിതാഭസ്മ നിമഞ്ജനം നാളെ

0

മുന്‍ കേന്ദ്ര മന്ത്രിയും ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റുമായിരുന്ന രാംവിലാസ് പസ്വാന്റെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയില്‍ നാളെ രാവിലെ 7 മണിക്ക് നിമഞ്ജനം ചെയ്യുമെന്ന് ലോക് ജന്‍ശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2020 ഒക്ടോബര്‍ എട്ടിനായിരുന്നു രാംവിലാസ് പസ്വാന്‍ മരണപ്പെട്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വലിയ പങ്കുവഹിച്ചിരുന്നു. കുടുംബത്തിന്റെയും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് നിമഞ്ജന ചടങ്ങ് തിരുനെല്ലിയില്‍ നടത്താന്‍ തീരുമാനിച്ചത്. കോഴിക്കോട് പാര്‍ട്ടിക്ക് സ്വന്തമായ ആസ്ഥാന മന്ദിരവും രാംവിലാസ് പസ്വാന്റെ പ്രതിമയും സ്ഥാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സജു ജോയ്‌സണ്‍, യൂത്ത് പ്രസിഡന്റ് കെ സി അഭിലാഷ് എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!