ഗ്രാമീണ വിപണന മേള ആരംഭിച്ചു

0

ശ്രേയസ് വയനാട് നബാര്‍ഡിന്റെ സഹായത്തോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഗ്രാമീണ വിപണന മേള ആരംഭിച്ചു. ശ്രേയസിന് സമീപം ആരംഭിച്ച വിപണന മേളയുടെ ഉദ്ഘാടനം ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ റ്റി കെ രമേശ് നിര്‍വ്വഹിച്ചു. ബത്തേരി രൂപത വികാരി ഫാ. സെബാസ്റ്റ്യന്‍ കിപ്പള്ളില്‍ അദ്ധ്യക്ഷനായി. ബത്തേരി രൂപത മുഖ്യ വികാരി ഫാ.മാത്യു അറമ്പാന്‍കൂടിയില്‍, ബത്തേരി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് കൗണ്‍സിലര്‍മാരായ രാധ രവീന്ദ്രന്‍,വത്സ ജോസ്, ശ്രേയസ് എക്‌സി ഡയറക്ടര്‍ അഡ്വ.ഫാ ബെന്നി ഇടയത്ത് എന്നിവര്‍ സംസാരിച്ചു

നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജിഷ വടക്കുമ്പാടും ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ശ്രേയസ് ട്രൈബല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെയും വനിതാ സ്വാശ്രയ സംഘങ്ങളുടെയും നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങു വിളകള്‍ തുടങ്ങിയ ഗ്രാമീണ ഉത്പന്നങ്ങളാണ് വില്‍പ്പന നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!