മുട്ടില്‍മരം മുറിയില്‍ അറസ്റ്റിലായ മുഖ്യപ്രതികള്‍ അഗസ്റ്റിന്‍ സഹോദരന്‍മാരുടെയും ഡ്രൈവറുടെയും പിടിയിലായ മറ്റ് രണ്ടുപേരുടെയും റിമാന്‍ഡ് കാലാവധി നീട്ടി.റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെയും, ഇവരുടെ ഡ്രൈവര്‍ എം വി വിനീഷ് എന്നിവരുടെ റിമാന്‍ഡ്കാവധി ഈ മാസം 25വരെയും, മുമ്പ് അറസ്റ്റിലായ മുട്ടില്‍ സ്വദേശി അബ്ദുള്‍ നാസറിന്റെയും, അമ്പലവയല്‍ സ്വദേശി അബൂബക്കര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 24വരെയുമാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടി.
ഇവരുടെ റിമാന്‍ഡ് കാലാവധി ബുധനാഴ്ച അവസാനിച്ചതോടെ അന്വേഷണ സംഘം പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാന്‍ഡ് നീട്ടണമെന്നാവശ്യപ്പെട്ടും കോടതിയില്‍ റിപ്പോര്‍്ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇവരുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. മീനങ്ങാടി പൊലിസ് റജ്സ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ റോജി അഗസ്റ്റിനെ അടുത്തദിവസം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് അറിയുന്നത്. അതേസമയം വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ റോജ അഗസ്റ്റിന്‍, ഡ്രൈവര്‍ എം വി വിനീഷ് എന്നിവരെ കസ്റ്റഡി കാലാവധി തീരുന്നതിനു മുമ്പ്തന്നെ ചൊവ്വാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു.