സുല്‍ത്താന്‍ ബത്തേരി നഗരസഭ ഏഴാം ഡിവിഷന്‍ പഴേരി ഉപതെരഞ്ഞെടുപ്പ് നാളെ. യുഡിഎഫ് കൗണ്‍സിലര്‍ എം എസ് വിശ്വനാഥന്‍ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണിവരെ കുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം വ്യാഴാഴ്ച രാവിലെ നടക്കും.യുഡിഎഫിനായ് മനോജ് കുമാറും, എല്‍ഡിഎഫിനായി രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.ബിജെപി ഇത്തവണ മത്സരരംഗത്തില്ല.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും വിജയിച്ച യുഡിഎഫ് കൗണ്‍സിലര്‍ എംഎസ് വിശ്വനാഥന്‍ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 96 വോട്ടിന് വിജയച്ച ഡിവിഷന്‍ നിലനിര്‍ത്താന്‍ യുഡിഎഫും, പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും ശക്തമായി രംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം നഗരസഭ ഭരത്തെ ബാധിക്കില്ല. 35 അംഗ കൗണ്‍സിലില്‍ 23 കൗണിസിലര്‍മാര്‍ എല്‍ഡിഎഫിനുണ്ട്. 1213 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. നിശബ്ദ പ്രചരണ ദിവസമായി ഇന്ന് സ്ഥാനാര്‍ഥികളും പ്രവര്‍്ത്തകരും വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ്. ഉപതെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച രാവിലെ പ്രഖ്യാപിക്കും.