വ്യാജനമ്പര്‍ ഘടിപ്പിച്ച് വാഹനത്തട്ടിപ്പ് പ്രതി പിടിയില്‍

0

 

വ്യാജനമ്പര്‍ ഘടിപ്പിച്ച് വാഹനത്തട്ടിപ്പ് നടത്തിയയാളെ അമ്പലവയല്‍ പോലീസ് അറസ്റ്റുചെയ്തു. വടുവന്‍ചാല്‍ ചിത്രഗിരി മാഞ്ഞാപ്പളളി ബഷീര്‍ ആണ് പിടിയിലായത്. ലോണ്‍ അടവുളള കാറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റിയാണ് മറ്റൊരു വാഹനത്തിന്റെ നമ്പര്‍ ഘടിപ്പിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഇയാള്‍ വിറ്റ വാഹനത്തിന്റെ രേഖകളും നമ്പറും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ലോണ്‍ നല്‍കിയ സ്വകാര്യകമ്പനി പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.വിറ്റ വാഹനത്തിന്റെ രേഖകളുടെ പകര്‍പ്പ് കൈവശം വെക്കുകയും ആ രജിസ്ട്രേഷന്‍ നമ്പര്‍ വാഹനത്തില്‍ പതിപ്പിക്കുകയുമായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!