സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉടന്‍ ആരംഭിക്കണം വേയ്വ്സ്
വയനാട് മെഡിക്കല്‍ കോളേജില്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് വേയ്വ്സ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.ജില്ലാആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയെങ്കിലുംഅതിനോടനുബന്ധിച്ച് സ്പെഷ്യാലിറ്റി വിഭാഗങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആരംഭിച്ചിട്ടില്ല. കോവിഡ് രോഗ ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തരമായി സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവര്‍ത്തനമാരംഭിക്കാനും കൂടുതല്‍ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കാപ്പാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ കെഎം ഷിനോജ് അധ്യക്ഷനായിരുന്നു.കെ.പി മുരളിധരന്‍, റുഖിയ സലീം, റെയ്ഹാനത്ത് ബഷീര്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ കെ.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.