ടി സിദ്ദിഖ് എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് മേപ്പാടി സ്‌കൂളില്‍ സംസ്ഥാനത്തെ ആദ്യ സയന്‍സ് മ്യൂസിയം യാഥാര്‍ത്ഥ്യമാവുന്നു. സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 75 പിന്നോക്ക ജില്ലകളില്‍ 75 സയന്‍സ് മ്യൂസിയം സ്ഥാപിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനമാണ് രാജീവ്ഗാ്ന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ ജി സി ബി) വയനാട്ടില്‍ നടപ്പിലാക്കുന്നത്.പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഇത്തരത്തിലുള്ള കേരളത്തിലെ ഒരേ ഒരു മ്യൂസിയം വയനാടിന് സ്വന്തമാകും.
ഇത് സംബന്ധിച്ച് ടി സിദ്ദിഖ് എം എല്‍ എ സ്‌കൂള്‍ അതിക്യതരും രാജീവ്ഗാ്ന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി അധികൃതരുമായും നിരന്തരം ചര്‍ച്ച ചെയ്തിരുന്നു. ഈ കഴിഞ്ഞ ജൂലൈ 27ന് അദ്ദേഹം ആര്‍ ജി സി ബി ഡയറക്ടര്‍ പ്രൊഫസര്‍ ചന്ദ്രഭാസ് നാരായണ, കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്റ്റേഷന്‍ മോഹനന്‍ നായര്‍ എസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും ഗവേഷണ മേഖലകളിലേയ്ക്ക് ചുവടുവയ്ക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും, വിവിധ തരം ലാബ് ഉപകരണങ്ങളുടെ പരിണമ ഘട്ടങ്ങള്‍ കാണിക്കുന്ന പ്രദര്‍ശനങ്ങളും മ്യൂസിയത്തില്‍ ഉണ്ടായിരിക്കുമെന്ന് ആര്‍ ജി സി ബി സംഘം അറിയിച്ചു. ഉദാഹരണമായി പുരാതന മൈക്രോസ്‌കോപ്പ് മുതല്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് വരെയുള്ള സാധനസാമഗ്രികളും, കൂടാതെ നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ കുട്ടികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനുള്ള വിഡിയോ ഡോക്യുമെന്റി പ്രദര്‍ശനത്തിനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കേന്ദ്ര ജൈവ സങ്കേതിക വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോജിയിലെ ശാസ്ത്ര സംഘം സ്‌കൂള്‍ സന്ദര്‍ശിക്കുകയും അതിക്യതരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ആര്‍ ജി സി ബിയിലെ ഡീനും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ഡോ. ടി. ആര്‍ സന്തോഷ്‌കുമാര്‍, പ്രവര്‍ത്തകരായ ഡോ. മനോജ് പി. രാജശേഖരന്‍, ഡോ. അനീഷ് എന്‍ പി. രോഷ്നി എസ്.ശാം ശങ്കരന്‍, അരുണ്‍ രാജഗോപാല്‍ എന്നിവരടങ്ങുന്ന സംഘം സ്‌കൂളില്‍ എത്തുകയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സഫീന, മറ്റ് അധ്യാപകര്‍ എന്നിവരോട് തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തി.