തലപ്പുഴയില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു
രാജ്യത്തെ പോലീസ് സേനയില്‍ കൃത്യനിര്‍വ്വഹണത്തില്‍ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണാര്‍ത്ഥം സ്മൃതി ദിനം ആചരിച്ചു. തലപ്പുഴ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ സി.ആര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. എസ്.ഐ മാത്യു, എ.എസ്.ഐ മാരായ പ്രകാശന്‍. പ്രസാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ്സ്, സുരേഷ്, രതീഷന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റോയി തോമസ്, സുധീഷ്, അനുപ്, ജിജേഷ്, ലിജോ, രാഗേഷ്, റോബിന്‍ , സരിത്ത്, അബ്ദുല്‍ റഹീം, അബ്ദുല്‍ റഈസ്, ജനമൈത്രി അംഗങ്ങള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.