ഐപ്‌സോ സംസ്ഥാന പഠന ക്യാമ്പ് വയനാട് ജില്ലയിലെ കല്‍പറ്റയില്‍ നവംബര്‍ 24,25 തീയ്യതികളില്‍ നടക്കും. ക്യാമ്പ് വിജയിപ്പിക്കുതിനുളള സ്വാഗത സംഘം രൂപീകരിച്ചു. യോഗം ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ബി വിനു ഉദ്ഘാടനം ചെയ്തു. ലോകത്തിലെ യുദ്ധത്തിനും, സാമ്രാജിത്വത്തവും പ്രതിരോധിക്കാന്‍ രൂപം കൊണ്ട ലോക സമാധാന പ്രസ്ഥാനത്തിന്റെ ഘടകമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐപ്‌സോ. സാമ്രാജിത്വ ശക്തികള്‍ യുദ്ധത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും അതുവഴി ആയുധ കച്ചവടം നടത്തി ലാഭം നേടുന്നതിനു വേണ്ടിയുളള ശ്രമങ്ങളാണ് നടത്തുന്നത്. യുദ്ധവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് വേണ്ടി കോടികണക്കിന് രൂപയാണ് ചിലവഴിക്കുന്നത്. ഇന്ത്യയിലും കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ പാകിസ്ഥാന്‍ തീവ്രവാദം വഴിയും നുഴഞ്ഞുകയറ്റം വഴിയും വെടിവെപ്പിലൂടെയും പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നു. അത് കോണ്ട് തന്നെ ഇന്ത്യയും പാകിസ്ഥാനും ആയുധങ്ങള്‍ക്ക് വേണ്ടി കോടിക്കണത്തിന് രൂപയാണ് ചിലവാക്കുന്നത്. സാധാരണക്കാരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ട തുകയാണ് ഇത്തരത്തില്‍ നീക്കി വെക്കപ്പെടുന്നത്. ഇതിനെതിരെ നിര്ചരം ശബ്ദ്ദിക്കുന്ന സംഘടനയാണ് ഐപ്്‌സോ. അത് പോലെ പരിസ്ഥിതി പ്രശ്‌നത്തില്‍ ഊന്നല്‍ കൊടുത്തുകൊണ്ട് പരിസ്ഥിതി സൗഹൃത നവകേരള സൃഷ്ട്ടി എന്ന വിഷയത്തില്‍ എല്ലാ ജില്ലകളിലും സെമിനാര്‍ നടത്തുമെന്നും വി.ബി വിനു പറഞ്ഞു. ഐപ്്‌സോ ജില്ലാ പ്രസിഡന്റ് എം.മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഇ വേലായുധന്‍, എം മോഹനന്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.എഫ് ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി ഒ.ആര്‍ കേളു എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, വിജയന്‍ ചെറുകര, പി.ഗഗാറിന്‍ (രക്ഷാധികാരികള്‍) സി കെ ശശീന്ദ്രന്‍ എം.എല്‍.എ (ചെയര്‍മാന്‍)സനിതാ ജഗദീഷ്, എം മധു, എം.എഫ് ഫ്രാന്‍സിസ്, മംഗലശേരി മാധവന്‍(വൈസ് ചെയര്‍മാന്‍)ദിനേശ് കുമാര്‍ വി(ജനറല്‍ കണ്‍വീനര്‍)പി കെ ബാബുരാജ്, പി ബാലചന്ദ്രന്‍(ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.