അദാലത്തുകള്‍ സംഘടിപ്പിക്കും
മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ കെട്ടിട നികുതി പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതായി ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നികുതി പരിഷ്‌ക്കരണത്തിലെ ഏത് പരാതികളും ആഗസ്റ്റ് 15 വരെ മുന്‍സിപ്പല്‍ ഓഫീസില്‍ എഴുതി നല്‍കാം. ആഗസ്റ്റ് 30നകം പരാതികള്‍ പരിശോധിച്ച് പരിഹരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി വി എസ് മൂസ, പി വി ജോര്‍ജ്ജ്, ജേക്കബ് സെബാസ്റ്റ്യന്‍, മാര്‍ഗരറ്റ് തോമസ്, പി എം ബെന്നി,എന്നിവര്‍ പങ്കെടുത്തു.