തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം കാലാവധി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (12 മാസം കാലാവധി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (12 മാസം കാലാവധി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിംഗ് (3 മാസം കാലാവധി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3 മാസം കാലാവധി) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്‌സര ജംഗ്ഷന്‍ എന്ന വിലാസത്തിലോ 9847452727, 9567422755 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
സ്വയം തൊഴില്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന വായ്പ പദ്ധതികളിലേക്ക് ജില്ലയിലെ പട്ടികവര്‍ഗ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50000 രൂപ മുതല്‍ 200000 രൂപ വരെ വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് വായ്പയായി ലഭിക്കും. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല . വായ്പ തുക ഉപയോഗിച്ച് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. (കൃഷി ഒഴികെ)
വായ്പാതുക 4% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04936 202869
പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് പ്രവേശനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കൂടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാ ഫോറം സ്‌കൂളില്‍ നിന്നും, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, സീനിയര്‍ സൂപ്രണ്ട്, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കല്‍പ്പറ്റ, ചിത്രമൂല, കണിയാമ്പറ്റ, വയനാട്, പിന്‍: 673124 എന്ന വിലാസത്തിലോ, [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ആഗസ്റ്റ് 15 നകം ലഭ്യമാക്കണം. ഫോണ്‍: 04936 284818, 9744051116.