ഓണത്തിന് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അഡ്വാന്‍സ് ഇല്ല.

0

സാമ്പത്തിക പ്രതിസന്ധി മൂലമാണിത്. ഉല്‍സവ ബത്തയും ബോണസും നല്‍കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഓണത്തിന് കിറ്റ് വിതരണം തുടങ്ങിയെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അത്ര ആശ്വാസകരമായ വാര്‍ത്തയല്ല വരുന്നത്. മാസത്തെ 15-ാം തീയതിക്ക് ശേഷമാണ് ഓണമെങ്കില്‍ അടുത്ത മാസത്തെ ശമ്പളം നേരത്തെ നല്‍കാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാന്‍സ് ശമ്പളം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന ഉള്‍പ്പടെ കൊവിഡ് പ്രതിസന്ധിക്കിടെയും നല്‍കിയിരുന്നു. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നല്‍കുകയാണ്. അതിനിടെ അഡ്വാന്‍സ് ശമ്പളം കൂടി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം ബോണസും അനിശ്ചിതത്വത്തിലാണ്. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപയും അതിന് മുകളിലുള്ളവര്‍ക്ക് 2,750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. ഇത്തവണത്തെ സ്ഥിതി സര്‍ക്കാര്‍ ജീവനക്കാര്‍ മനസിലാക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!