നിയന്ത്രണം ലംഘിച്ച് വിവാഹ സല്‍ക്കാരം ദ്വാരക സ്വദേശിക്കെതിരെ കേസ്
കോവിഡ് മാനദണ്ഡം ലംഘിച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു വീട്ടില്‍ വെച്ച് മകളുടെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ച മാനന്തവാടി ദ്വാരക സ്വദേശി അബ്ദുള്‍ റസാഖ് എന്നയാളെ പ്രതിചേര്‍ത്ത് മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കേരള എപ്പിഡമിക് ഡീസിസസ് ആക്ട് 2021 പ്രകാരവും ഐപി.സി, കേരള പോലീസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഏത് തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുവാന്‍ എല്ലാ എസ് എച്ച്ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.